മാറനല്ലൂര്‍ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീര്‍ഖാന് വീട്ടില്‍വച്ച് പൊള്ളലേറ്റത് ആസിഡ് ആക്രമണത്തില്‍ നിന്നെന്ന് സ്ഥിരീകരണം. ആസിഡ് കൊണ്ടുവന്ന കുപ്പി വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. വീട്ടിലേക്ക് ഒരാള്‍ വന്നതിനുശേഷമാണ് പൊള്ളലേറ്റതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. സാരമായി പരിക്കേറ്റ സുധീര്‍ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുധീര്‍ഖാന്റെ സുഹൃത്തായ സിപിഐ നേതാവ് സജികുമാര്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് സുധീര്‍ ഖാന്റെ ഭാര്യ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്ത് നിന്ന് ആസിഡ് കുപ്പി കണ്ടെത്തിയത്. സജി കുമാര്‍ ആസിഡ് ആക്രമണം നടത്തിയതാകും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ ഒളിവിലാണ്.
മുഖത്തും ശരീരത്തുമായി 30 ശതമാനത്തോളം പൊള്ളലേറ്റ സുധീര്‍ഖാനെ ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് സുധീര്‍ ഖാന്‍.