X

പനയമ്പാടം അപകടം; പിഴവ് സമ്മതിച്ച് ലോറി ഡ്രൈവര്‍

പനയമ്പാടം: പനയമ്പാടത്ത് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പിഴവ് സമ്മതിച്ച് ലോറിയുടെ െ്രെഡവര്‍ പ്രജീഷ് ജോണ്‍. അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് കയറുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പ്രജീഷ് ഓടിച്ച ലോറിയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു സിമന്റ് ലോറി മറിഞ്ഞത്.

മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനമാണ് അപകടത്തിന് കാരണമായതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിരുന്നു. പ്രജീഷിനെതിരെ നരഹത്യ കുറ്റം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 3.45നായിരുന്നു പനയമ്പാടത്താണ് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ ഇടിച്ച് നിയന്ത്രണം തെറ്റിവന്ന ലോറി മറിയുകയായിരുന്നു. നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

webdesk18: