X

മതത്തേക്കാള്‍ വലുതാവരുത് സംഘടനകള്‍: പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍

മുസ്ലിംകളുടെ പുരോഗമനങ്ങള്‍ ലക്ഷ്യമിട്ടാണ് മസ്ജിദുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പള്ളി മദ്രസ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകര്‍ ഇസ്ലാമിക രാജ്യം കെട്ടിപ്പടുക്കുമ്പോള്‍ പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചത്. സമാധാനത്തിന്റെയും ശാന്തിയുടെയും സ്‌നേഹത്തിന്റെയും സന്ദേശമായിരിക്കണം അവിടെ നിന്നും കിട്ടേണ്ടത്. ഇക്കാലത്ത് നമുക്ക് വേണ്ടത് ഭിന്ന സ്വരങ്ങളല്ലെന്നും ഐക്യത്തിന്റെയും ഒരുമയുടെയും വഴികളെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടും. മുജാഹിദുകള്‍ സുന്നികളെയും തിരിച്ചും വിമര്‍ശിക്കുമ്പോള്‍ മതവിധികള്‍ മറന്നാണോ ഇത് ചെയ്യുന്നതെന്ന് നാം ഓര്‍ക്കണം. ഒരിക്കലും മതത്തേക്കാള്‍ വലുതാവരുത് സംഘടനകള്‍. ദേശീയ അന്തര്‍ദേശീയ തലങ്ങളിലും കേരളത്തിലും നമ്മുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണെന്നും ഐക്യത്തിലൂടെ മാത്രമേ അതിനെ പ്രതിരോധിക്കല്‍ സാധ്യമാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ആരുടെയും മുമ്പില്‍ ആദര്‍ശം അടിയറവെച്ചല്ല മുജാഹിദ് സമ്മേളനത്തില്‍ താന്‍ പങ്കെടുക്കുന്നതെന്നും റശീദലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

chandrika: