X

മതേതരത്വത്തിനുവേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉമ്മന്‍ ചാണ്ടി

മലപ്പുറം: എന്നും മതേതരത്വത്തിനുവേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എന്നും മതേതരത്വത്തിനും മതമൈത്രിക്ക് വേണ്ടിയും വിഭാഗീയതയ്ക്ക് അതീതമായ കൂട്ടായ്മയ്ക്ക് വേണ്ടിയും നേതൃത്വം നല്‍കിയിട്ടുള്ള ഒരു നേതാവായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും സമൂഹത്തിന് നന്മ വരുത്തുന്നതില്‍ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാനാകും.

അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ പല പ്രശ്‌നങ്ങളുടെയും പരിഹാരത്തിന് സഹായകരമായിട്ടുണ്ട്. ഹൈദരലി തങ്ങളുടെ വേര്‍പാട് ലീഗിന് മാത്രമല്ല ഐക്യജനാധിപത്യ മുന്നണിക്കും ജനാധിപത്യ, മതേതരത്വ കേരളത്തിനും ഒരു വലിയ നഷ്ടമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Test User: