X

മലേഷ്യന്‍ ചാനലിന്റെ ‘ആദരം’ പാണക്കാട്ടെത്തി

മലേഷ്യയിലെ ടി.വി ചാനലായ അല്‍ ഹിജ്‌റയുടെ ഉപഹാരം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മലേഷ്യ പെനാങ് സംസ്ഥാന ഉപമുഖ്യമന്ത്രി തുങ്കു മുഹമ്മദ് ഫൈറൂസില്‍ നിന്നും സ്വീകരിച്ചപ്പോള്‍. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇസ്മായില്‍ കുഞ്ഞു ഹാജി തുടങ്ങിയവര്‍ സമീപം

മലപ്പുറം: മലേഷ്യയിലെ പ്രമുഖ വാര്‍ത്താ വിനോദ ചാനലായ അല്‍ ഹിജ്‌റയുടെ അവാര്‍ഡ് മലേഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധികളും ചാനല്‍ അധികൃതരും പാണക്കാടെത്തി കൈമാറി. സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമുദായ നവോത്ഥാനത്തിനും നേതൃത്വം നല്‍കിയതിനാണ് അവാര്‍ഡ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദര്‍ശന ടി.വി എം.ഡി ഇസ്്മായില്‍ കുഞ്ഞു ഹാജി എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.

മലേഷ്യന്‍ പരമ്പരാഗത തൊപ്പിയും ഷാളും മൂവരേയും സംഘം അണിയിച്ചു. പ്രശസ്തി പത്രവും നല്‍കി. കേരളത്തിന്റേയും ഇന്ത്യയുടേയും യശസ്സുയര്‍ത്തുന്നതിനും കേരള മുസ്്‌ലിംകളുടെ ഉയര്‍ച്ചക്കും പാണക്കാട് കുടുംബം നടത്തിയ ശ്രമങ്ങള്‍ വലുതാണെന്ന് സംഘത്തിലെ പ്രധാനിയും പെനാങ് സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുമായ തുങ്കു മുഹമ്മദ് ഫൈറൂസ് പറഞ്ഞു. മുഹമ്മദ് റാഷിദ് ഹുസൈന്‍, അബ്മാലിക് എഫ് അബൂക്കര്‍,

അല്‍ ഹിജ്‌റ ടി.വി സി.ഇ.ഒ തൂവാന്‍ ഹാജി ഇസ്്‌ലാന്‍ ബസര്‍, മുഹമ്മദ് ആമിര്‍ ഇസാര്‍, അഹ്്മദ് ബിന്‍ അബ്ദുല്‍ഖാദര്‍, മുഹമ്മദ് നൂര്‍ദിന്‍ ബിന്‍ സൈനുദ്ദീന്‍, നൂര്‍ ഹനെയ്ന്‍ സൈദ് എന്നിവരും മലേഷ്യന്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. ചടങ്ങില്‍ നാസര്‍ മശ്ഹൂര്‍ തങ്ങള്‍, സിദ്ദീഖ് ഫൈസി വാളക്കുളം, പി.എം ഹുസൈന്‍ ജിഫ്രി തങ്ങള്‍, മുസ്തഫ വാവൂര്‍ എന്നിവരും പങ്കെടുത്തു.

chandrika: