വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ വിമതസ്വരം സജീവമാക്കുന്നു. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറാണ് പ്രതിഷേധവുമായി രംഗത്തെതിയത്. താന്‍ ആവശ്യപ്പെട്ട സീറ്റ് നല്‍കിയില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. തന്റെ പിതാവ് മത്സരിച്ച മണ്ഡലമായ പനാജി തന്നെ തനിക്ക് ലഭിക്കണമെന്നാണ് ഉത്പല്‍ ഉന്നയിക്കുന്ന ആവശ്യം. പനാജിക്ക് പകരമായി മറ്റു രണ്ട് സീറ്റുകള്‍ ബിജെപി വാഗ്ദാനം ചെയ്‌തെങ്കിലും അത് സ്വീകരിക്കാന്‍ ഉത്പല്‍ തയ്യാറല്ല. പനാജി മണ്‍ലത്തില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും ബി.ജെ.പിയ്‌ക്കെതിരായാണെങ്കില്‍ പോലും അതില്‍ മാറ്റമില്ലെന്നാണ് ഉത്പല്‍ പരീക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉത്പലിനെ അനുനയിപ്പാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. അതേസമയം, പനാജി സീറ്റ് ഉത്പലിന് വാഗ്ദാനം ചെയ്ത് ആം ആദ്മി പാര്‍ട്ടി ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.