ന്യൂഡല്‍ഹി: പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ആദായ നികുതി വകുപ്പ് പുറത്തുവിട്ട സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഡിസംബര്‍ അഞ്ചു മുതലാണ് ഇത് ബാധകമാവുക.
നികുതി ഒഴിവാക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആദായ നികുതി വകുപ്പ് സര്‍ക്കുലറില്‍ പറയുന്നു. ഇതനുസരിച്ച് കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, എഴുത്തുകാരന്‍, ഓഫീസ് ജീവനക്കാരന്‍ എന്നിവരെല്ലാം പാന്‍കാര്‍ഡ് എടുക്കണം.
സാമ്പത്തിക വര്‍ഷം രണ്ടര ലക്ഷം രൂപയുടെ ഇടപാട് നടത്തുന്നവരെല്ലാം 2019 മെയ് 31നകം പാന്‍കാര്‍ഡിന് അപേക്ഷിച്ചിരിക്കണമെന്നാണ് പറയുന്നത്. പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ പിതാവിന്റെ പേര് നല്‍കണമെന്ന വ്യവസ്ഥ ആദായനികുതി വകുപ്പ് ഒഴിവാക്കി.