ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വ്യാഴാഴ്ചക്കകം പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി ദായകര്‍ 500 മുതല്‍ 1000 രൂപ വരെ പിഴ നല്‍കേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പു നല്‍കി.
സമയപരിധി കഴിഞ്ഞാല്‍ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാതാകാനും സാധ്യതയുണ്ട്. മാര്‍ച്ച് 31ന് ശേഷം 500 രൂപ പിഴ നല്‍കി അടുത്ത മൂന്നു മാസത്തിനകം ലിങ്കിങ് പൂര്‍ത്തീകരിക്കാം. ശേഷം 1000 രൂപ പിഴ വേണ്ടിവരുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് വ്യക്തമാക്കി. ആദായ നികുതി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ലിങ്കിങ് പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സി.ബി.ഡി.ടി നിര്‍ദേശിച്ചു.