ക്രൈസ്തവസമൂഹം ഇന്ന് ഓശാന ഞായറാഴ്ച പെരുന്നാള്‍ ആഘോഷിക്കും.യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്.ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും. കുരുത്തോല പ്രദക്ഷിണവും ദേവാലയങ്ങളില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.
ഈയാഴ്ച അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ പെസഹാവ്യാഴം ആചരിക്കും. പിറ്റേന്ന് ദുഃഖവെള്ളിയാണ്. ഞായറാഴ്ച ഉയിര്‍പ്പ് തിരുനാള്‍ ആഘോഷത്തോടെ അമ്പത് നോമ്പാചരണത്തിന് സമാപ്തിയാകും.