X

പാലിയേറ്റീവ് ദിനം ഇന്ന്: രോഗീസാന്ത്വനത്തിന്റെ പ്രസക്തി

എം.കെ പോക്കര്‍ സുല്ലമി പുത്തൂര്‍

രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ബുദ്ധിമുട്ടുകള്‍ കുറച്ച് ജീവിതം പരമാവധി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പരിചരണ രീതിയാണ് പാലിയേറ്റീവ് കെയര്‍. മരുന്നുകളും മറ്റു മാര്‍ഗങ്ങളും ഉപയോഗിച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ് ക്കുന്നതോടൊപ്പം തന്നെ; അസുഖം വരുത്തി വെ ക്കുന്ന മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടുള്ള രീതിയാണിത്. ഗൃഹ കേന്ദ്രീകൃതവും സമഗ്രവുമായ പരിചരണ സംസ്‌കാരമാണ് പാലിയേറ്റീവ് കെയര്‍ ലക്ഷ്യംവെക്കുന്നത്.
രോഗത്തിന് ചികിത്സ പോലെ തന്നെ പ്രധാനമാണ് ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതിന്റെയൊക്കെ ഫലമായി സംസ്ഥാനത്ത് ആരോഗ്യ നിലവാരം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. രോഗങ്ങളെ അവ നീണ്ടുനില്‍ക്കുന്ന കാലയളവനുസരിച്ച് ഹ്രസ്വകാല രോഗങ്ങളെന്നും ദീര്‍ഘകാല രോഗങ്ങളെന്നും തരം തിരിക്കാറുണ്ട്. ടൈഫോയിഡ്, ന്യൂമോണിയ, ക്ഷയം, അസ്ഥി ഒടിവ് എന്നിവ ഹ്രസ്വകാല രോഗങ്ങള്‍ക്കുദാഹരണങ്ങളാണ്. ഇവ ബാധിച്ചവര്‍ക്ക് നല്ല പരിചരണവും ചികിത്സയും ആവശ്യമാണെങ്കിലും കുറച്ച് നാളുകള്‍ക്കുള്ളില്‍ രോഗം ഭേദപ്പെടുകയും രോഗിക്ക് പഴയ അവസ്ഥയിലേക്ക് തിരിച്ച്‌പോകാന്‍ സാധിക്കുകയും ചെയ്യുന്നു. എന്നാല്‍ ദീര്‍ഘകാല രോഗങ്ങള്‍ ചികിത്സിച്ചുമാറ്റാന്‍ ബുദ്ധിമുട്ടാണ്. അവ ഒട്ടൊക്കെ നിയന്ത്രിച്ചു നിര്‍ത്താനും രോഗം പെട്ടെന്ന് മൂര്‍ച്ചിക്കുന്നത് തടയാനും മാത്രമേ ചികിത്സകൊണ്ട് കഴിയൂ. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചികിത്സയും പരിചരണവും ഇവര്‍ക്ക് ആവശ്യമായിവരും. രോഗാവസ്ഥയും ബുദ്ധിമുട്ടുകളും നിയന്ത്രിച്ച് മെച്ചപ്പെട്ട ജീവിത ഗുണനിലവാരം ലഭ്യമാക്കുക എന്നതാണു ദീര്‍ഘകാല രോഗങ്ങളുടെ ചികിത്സയിലെ പൊതു സമീപനം.
രോഗിയുടെ ചുറ്റുപാടുകളും കുടുംബ സാഹചര്യങ്ങളും അറിഞ്ഞുകൊണ്ടും രോഗം വരുത്തിവെക്കുന്ന മാനസികവും സാമൂഹികവും സാമ്പത്തികവുമായ നിരവധി സങ്കീര്‍ണ പ്രശ്‌നങ്ങള്‍ കണക്കിലെടുത്തുകൊണ്ടുമുള്ള സമീപനമാണ് ഇത്തരം രോഗികള്‍ക്കാവശ്യം. രോഗികള്‍ക്ക് മാത്രമല്ല ദുരിതമനുഭവിക്കുന്ന അവരുടെ കുടുംബങ്ങള്‍ക്കും കാരുണ്യത്തോടെയുള്ള പിന്തുണ ആവശ്യമുണ്ട്. ഇവ പരിഹരിക്കാന്‍ ഗൃഹ കേന്ദ്രീകൃത പരിചരണത്തിന് മാത്രമേ സാധിക്കുകയുള്ളൂ.
കാന്‍സര്‍, പക്ഷാഘാതം, കടുത്ത പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നട്ടെല്ലിന് ക്ഷതം. നാഡീ സംബന്ധമായ രോഗങ്ങള്‍, ഹൃദയ ശ്വാസകോശ വൃക്ക സംബന്ധമായ രോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാല പരിചരണവും ചികിത്സയും ആവശ്യമായ നിരവധി രോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്നവരായി ചുറ്റുഭാഗത്തും ധാരാളം പേരുണ്ട്. പലരും രോഗ പീഢകളാല്‍ കിടപ്പിലായിപ്പോയവരും; സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അകന്ന് ഒറ്റപ്പെട്ട് കിടക്കുന്നവരുമാണ്. ഇവരുടെ പ്രശ്ങ്ങള്‍ സമൂഹത്തിന്റെ സജീവ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണ്. ഇവര്‍ക്ക് സഹായ ഹസ്തങ്ങള്‍ നീട്ടാന്‍ താല്‍പര്യവും സന്‍മനസ്സുമുള്ള ഒട്ടേറെ നല്ല മനുഷ്യരും ചുറ്റുഭാഗത്തുമുണ്ട്. ആരോഗ്യ സ്ഥാപനങ്ങളും ഇത്തരക്കാരെ സഹായിക്കാന്‍ തയ്യാറാണ്.
നിരാലംബരായ മാറാ രോഗികളെ പരിചരിക്കേണ്ടത് ഉത്തരവാദിത്വമാണെന്ന സമൂഹത്തിന്റെ തിരിച്ചറിവാണ് പാലിയേറ്റീവ് പരിചരണ പ്രസ്ഥാനത്തിന്റെ അനല്‍പമായ വളര്‍ച്ചക്ക് കാരണമായത്. കുടുംബാഗംങ്ങളുടെയും അയല്‍വാസികളുടെയും പങ്കാളിത്തത്തോടും ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണത്തോടുംകൂടി ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ച് ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നല്‍കുന്ന ശ്രദ്ധയും ശുശ്രൂഷയുമാണ് ഗൃഹ കേന്ദ്രീകൃത പരിചരണം. അഥവാ രോഗി, കുടുംബം, സന്നദ്ധ പ്രവര്‍ത്തകന്‍, ആരോഗ്യ സ്ഥാപനങ്ങള്‍ ഇവയെല്ലാം കൈകോര്‍ക്കുന്നതിലൂടെ വേദന കടിച്ചമര്‍ത്തി ജീവിക്കുന്ന നൂറുകണക്കിന് നിസ്സഹായരും നിരാലംബരുമായ രോഗികള്‍ക്ക് ലഭിക്കുന്ന സാന്ത്വനത്തെക്കാള്‍ വലിയ സാമൂഹ്യ സേവനവും, പുണ്യ കര്‍മവും മറ്റെന്താണുള്ളത്? പാലിയേറ്റീവ് പരിചരണ പ്രസ്ഥാനത്തിന്റെ മഹത്വവും പ്രസക്തി

 

Chandrika Web: