X

‘ജറുസലേം വില്‍പനക്കുള്ളതല്ല’; അമേരിക്കക്കു ഫലസ്തീന്റെ ശക്തമായ മറുപടി

രാമല്ല: അമേരിക്കക്കു ശക്തമായ മറുപടിയുമായി ഫലസ്തീന്‍. ജറുസലേം വില്‍പനക്കുള്ള സ്ഥലമല്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് അറിയിച്ചു. ഫലസ്തീനു നല്‍കി വരുന്ന വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു മറുപടിയായാണ് മഹ്മൂദ് അബ്ബാസിന്റെ പ്രതികരണം. മൂന്നു കോടി ഡോളറിന്റെ വാര്‍ഷിക സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഫലസ്തീന്റെ തലസ്ഥാനമാണ് ജറൂസലേം. അത് സ്വര്‍ണമോ വെള്ളിയോ വാങ്ങി വില്‍ക്കാനുള്ളതല്ല. ജറൂസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നിലപാട് ശരിയല്ലെന്നും പ്രസിഡന്റിന്റെ ഓഫീസ് വക്താവ് നബീല്‍ അബു റുഡൈന വാര്‍ത്താഏജന്‍സിയോട് പ്രതികരിച്ചു.

chandrika: