ഫലസ്തീന് ഐക്യ ദാർഢ്യത്തിന് വേദിയായി പാരിസിലെ ഒളിംപിക്സ് ഫുട്ബോൾ മത്സര വേദി. ഇസ്രാഈല് -മാലി പുരുഷ ഫുട്ബോൾ മത്സരത്തിനിടയിൽ ഇസ്രായേലിന്റെ ദേശീയ ഗാനമാലപിച്ചപ്പോഴാണ് കാണികൾ ഫലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യവുമായി രംഗത്തെത്തിയത്.
ഇസ്രാഈലിന്റെ ദേശീയ ഗാനത്തിന് നേരെ കാണികളിൽ നിന്ന് വ്യാപക കൂവലുമുണ്ടായി. മാലി ആരാധകർ അവരുടെ ദേശീയഗാനം പാടുകയും ചെയ്തു. ദേശീയ ഗാനത്തിന് ശേഷം ഇസ്രാഈല് താരങ്ങൾക്ക് പന്ത് കിട്ടുമ്പോയെല്ലാം ഗ്യാലറിയിൽ നിന്ന് കൂവലുകളും പ്രതിഷേധങ്ങളുമുണ്ടായി.
മത്സരം 1-1 സമനിലയിൽ കലാശിച്ചു. ഇസ്രാഈല് ടീമിന് വൻ സുരക്ഷയാണ് ഫ്രാൻസ് നൽകിയത്. പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിന് പുറത്തും വരുന്ന വഴിയിലുമെല്ലാം ആയിരത്തിലേറെ ഫ്രാൻസ് പൊലീസ് സജ്ജമായിരുന്നു. നേരത്തേ മത്സരത്തിനിടയിൽ ഇസ്രാഈലിനെതിരെ പ്രതിഷേധിക്കുമെന്ന് ഫ്രഞ്ച് ആക്ടിവിസ്റ്റ് ഗ്രൂപ്പായ സൂസന്നെ ഷീൽഡ് അറിയിച്ചിരുന്നു.