ദുബൈ: അറബ് രാഷ്ട്രങ്ങളുടെ ഇസ്രയേല്‍ ബന്ധത്തില്‍ പ്രതിഷേധിച്ച് അറബ് ലീഗില്‍ നിന്നും രാജിവച്ച് ഫലസ്തീന്‍. വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികിയാണ് തീരുമാനം അറിയിച്ചത്. അറബ് ലീഗിന്റെ അടുത്ത ആറുമാസത്തെ യോഗങ്ങളിലെ ചെയര്‍മാനാണ് ഫലസ്തീന്‍ വിദേശകാര്യമന്ത്രി.
ഒരാഴ്ച മുമ്പാണ് യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്. യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ വാഷിങ്ടണിലായിരുന്നു കരാര്‍ ഒപ്പുവയ്ക്കല്‍. അറബ് ലോകത്ത് നിന്ന് ഒമാനും ജൂത രാഷ്ട്രവുമായി കരാറിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാം എന്ന ഉടമ്പടിയിലാണ് കരാര്‍ ഒപ്പുവച്ചിട്ടുള്ളത്.
ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച യുഎഇയുടെ നടപടിയെ അപലപിക്കണം എന്ന് ഈ മാസം ആദ്യ ഫല്‌സതീന്‍ അറബ് ലീഗില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ലീഗ് തീരുമാനം കൈ കൊണ്ടില്ല.
അതേസമയം, ലീഗില്‍ നിന്നു വിട്ടു നില്‍ക്കുന്നത് പ്രഖ്യാപിക്കവെ മന്ത്രി റിയാദ് അല്‍ മാലികി യുഎഇയുടേയോ ബഹ്‌റൈന്റെയോ പേരെടുത്തു പറഞ്ഞില്ല. നേരത്തെ, നയതന്ത്ര ബന്ധത്തിനെതിരെ ഇറാന്‍ നിലപാടെടുത്തിരുന്നു.