അബുദാബി: കഴിഞ്ഞദിവസം ഫലസ്തീന്‍ ക്യാമ്പില്‍ ഇസ്രായില്‍ നടത്തിയ അക്രമത്തെ യുഎഇയും സൗദിഅറേബ്യയും അപലപിച്ചു. നിരവധി മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായ ജെനിന്റെ ഫലസ്തീന്‍ ക്യാമ്പിലേക്ക് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തെ വളരെ ഗൗരവത്തോടെയാണ് അറബ് രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. മേഖലയിലെ അസ്ഥിരത കുറയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇസ്രായേല്‍ അധികാരികളോട് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം
ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ പ്രാദേശിക അന്തര്‍ദേശീയ ശ്രമങ്ങളെയും പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് ഭീഷണിയായ നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുകയും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.