X

വിജയത്തിൻ്റെ ത്രിമധുരവുമായി പഴമള്ളൂരിലെ പാലത്തിങ്ങൽ വീട്

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, എൽ.എസ്.എസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ മലപ്പുറം കൂട്ടിലങ്ങാടി കുറുവ പഴമള്ളുരിലെ പാലത്തിങ്ങൽ വീട്ടിന് ത്രിമധുരം.

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

ഇവരുടെ മൂത്ത മകളും കോട്ടക്കൽ യൂണിവേഴ്സൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയുമായ നഷ് വ ഹയർ സെക്കണ്ടറിയിലും രണ്ടാമത്തെ മകൾ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസിലെ നൈഫഎസ്.എസ്.എൽ.സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ മൂന്നാമത്തെ മകൻ ചെറുകുളമ്പ് അൽ ഇർഷാദ് സ്കൂളിലെ മുഹമ്മദ് സയാൻ എൽ.എസ്.എസ് സ്കോളർഷിപ്പും നേടി.

2022 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് ജേതാവ് കൂടിയായ
നഷ് വ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1184 മാർക്കോടെയാണ് (98.66 %) എ പ്ലസ് ജേതാവായത്. ഇരുവരും യു.പി.ക്ലാസിൽ യു.എസ്.എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട് .

മങ്കട സബ്ജില്ല ശാസ്ത്രമേളയിൽ കാർഡ്ബോർഡ് &സ്ട്രോബോർഡ് നിർമ്മാണ മത്സരത്തിൽ മുഹമ്മദ് സയാൻ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനവും നൈഫ സ്റ്റിൽമോഡൽ സയൻസിൽ
മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

മൂന്നു മക്കളുടെയും നേട്ടങ്ങളിൽ സന്തോഷിക്കുകയാണ് രക്ഷിതാക്കളായ
ഉമ്മത്തൂർ എ എം.യു.പി.സ്കൂൾ അധ്യാപകനും മങ്കട ബ്ളോക്ക് പഞ്ചായത്ത് മുൻ അംഗവും കുറുവ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ അബ്ദുസലാം മാസ്റ്ററും വടക്കാങ്ങര ടി.എസ്.എസ് ഹൈസ്കൂൾ അധ്യാപികയായ സിംലിജാസും.

webdesk13: