മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ ഗാസയിൽ അവയവങ്ങൾ മുറിച്ചുനീക്കുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്തുന്നത് അനസ്തേഷ്യ നൽകാതെയെന്ന് ലോകാരോഗ്യ സംഘടന.ഗാസയിലെ ജനങ്ങൾ സഹിക്കുന്ന ഭീകരതയെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്മെയർ പറഞ്ഞു.പലസ്തീനിലെ ആശുപത്രികളിലും സഹായം എത്തിക്കാനുള്ള സാഹചര്യം ഒരുക്കണം.ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണ്.ഇതുവരെ 16 ആരോഗ്യപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടു.അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല, ഗാസയിലുടനീളം ആശുപത്രികളില്‍ അനസ്‌തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഗാസയിലേക്ക് മരുന്നടക്കമുള്ള സഹായവുമായി പോയ വാഹനവ്യൂഹത്തിന് നേരെ ഇസ്രാഈൽ ആക്രമണമുണ്ടായെന്ന് റെഡ് ക്രോസ് അധികൃതർ അറിയിച്ചു.