സ്‌കൂളിനു പിന്നാലെ വീണ്ടും അഭയാർഥിക്യാമ്പ് ആക്രമിച്ച് ഇസ്രാഈൽ. ഇന്നലെ മഗാസി അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. പിന്നാലെ അൽ ബറൈജ് അഭയാർഥി ക്യാമ്പും ആക്രമിച്ചു.വെസ്റ്റ് ബാങ്കിൽ 152 പേരും കൊല്ലപ്പെട്ടു. ഇതോടെ 4880 കുട്ടികളടക്കം ഗാസയിൽ മരിച്ചവരുടെ എണ്ണം 9770 ആയി ഉയർന്നു.അൽ-ഷാതി അഭയാർഥി ക്യാമ്പിൽ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയതായി ഫലസ്‌തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്‌തു. വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിക്കു ചുറ്റും 15 തവണ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. ജലസ്രോതസ്സുകൾക്കു നേരെയും ഇസ്രാഈൽ ആക്രമണം നടത്തുകയാണ്. ഗാസ മുനമ്പിന് വടക്കുള്ള ടെൽ അൽ-സാതർ പ്രദേശത്തെ പ്രധാന കിണർ ലക്ഷ്യമാക്കി ആക്രമണം നടത്തി.