X

രണ്ടുദിവസത്തേക്കു കൂടി വെടിനിർത്തൽ നീട്ടാൻ ധാരണ ;ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14854 ആയി.

ഗസ്സയിൽ രണ്ടുദിവസത്തേക്കുകൂടി വെടിനിർത്തൽ നീട്ടാൻ ധാരണയായതായി ഖത്തർ വിദേശ മന്ത്രാലയമ അറിയിച്ചു.നേരത്തേ ഖത്തറിന്റെ മാധ്യസ്ഥ്യത്തിൽ ധാരണയായിരുന്ന നാലുദിവസ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചിരുന്നു. വെടിനിർത്തൽ നീട്ടണമെന്ന്‌ ഹമാസും യു എന്നിലെ പലസ്തീൻ പ്രതിനിധിയും വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. തുടർന്ന്‌ ഈജിപ്തിന്റെയും അമേരിക്കയുടെയും സഹായത്തോടെ ഖത്തർ നടത്തിയ ചർച്ചയാണ്‌ ഫലംകണ്ടത്‌. ഞായറാഴ്ച വടക്കൻ ഗസ്സയിലെത്തി സൈനികരെ അഭിസംബോധന ചെയ്ത ഇസ്രാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, വെടിനിർത്തൽ കാലാവധി അവസാനിച്ചാൽ കൂടുതൽ ശക്തമായി ആക്രമണം പുനരാരംഭിക്കുമെന്ന്‌ പറഞ്ഞിരുന്നു. ലക്ഷ്യം നേടുംവരെ യുദ്ധം തുടരുമെന്നും പ്രഖ്യാപിച്ചു. മന്ത്രിസഭയിൽനിന്നുതന്നെ നെതന്യാഹുവിന്‌ യുദ്ധം തുടരാൻ സമ്മർദവുമുണ്ട്‌. യുദ്ധത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14854 ആയി.

webdesk15: