X

ഫലസ്തീന്‍ താഴ്വര ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കുമെന്ന് നെതന്യാഹു

ജറൂസലേം: വരുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ ഫലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വര ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പരമാവധി വലതുപക്ഷ വോട്ടു ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം. ഇതിനെതിരെ അറബ് രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യന്‍ യൂണിയനും ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എല്ലാവിധ പിന്തുണയും ഇസ്രയേലിനുണ്ട്.

ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ് ജോര്‍ദാന്‍ താഴ്വര. വര്‍ഷം മുഴുവന്‍ പഴങ്ങളും പച്ചക്കറികളും വിളയുന്ന പ്രദേശമാണ്. വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്നു ഭാഗം ഇസ്രയേലിന്റെ ഭാഗമാക്കി മാറ്റുമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇത് ഫലസ്തീന്റെ രാഷ്ട്ര സ്വപ്‌നത്തെ പൂര്‍ണമായി തകര്‍ക്കുന്നതാണ്.

ഇസ്രയേലില്‍ ഏപ്രിലില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. വലതുപക്ഷത്തിന്റെ ഭിന്നിപ്പു കാരണം സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാനും പ്രധാനമന്ത്രി പരാജയപ്പെട്ട സാഹചര്യത്തിലാണ് 17ന് വീണ്ടും തെരഞ്ഞെടുപ്പു നടത്തുന്നത്. ഇതിലെ പരമാവധി വോട്ടുകള്‍ തന്റെ ലിക്കുഡ് പാര്‍ട്ടിക്ക് ഉറപ്പിക്കാനാണ് നെതന്യാഹുവിന്റെ നീക്കം.

web desk 1: