കൊച്ചി: പാലാരിവട്ടം പാലം വിഷയത്തില്‍ മറ്റൂള്ളവരെ ചാരി രക്ഷപെടാന്‍ കേസിലെ പ്രതികള്‍ നോക്കണ്ടയെന്ന് ഹൈക്കോടതി. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുമായി ബന്ധപെട്ട് അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്കിയ ജാമ്യ അപേക്ഷ പരിഗണിക്കവെയാണ് കേസ് പരിഗണിച്ച ജസ്റ്റിസ് പി.ഉബൈദിന്റെ വാക്കാലുള്ള പരാമര്‍ശം.
കേസിലെ പ്രതികള്‍ക്ക് പറയാനുള്ളത് പ്രതികള്‍ പറഞ്ഞാ ല്‍ മതി. മറ്റുള്ളവരുടെ കാര്യം പ്രതികള്‍ പറയണ്ട എന്ന് കോടതി ഓര്‍മിപ്പിച്ചു. പാലത്തിന്റെ നിര്‍മ്മാണത്തിന് ആരാണ് മേല്‍നോട്ടം വഹിച്ചതെന്നും, ബലക്ഷയത്തിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും സര്‍ക്കാര്‍ ഫയലുകളില്‍ ഒപ്പിടുക മത്രമാണ് താന്‍ ചെയ്തതെന്നാണ് ടി ഒ സൂരജിന്റെ വാദം.എന്നാല്‍ നിങ്ങള്‍ എന്താണ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ന്നും നിങ്ങള്‍ നിങ്ങളടെ കേസ് പറയു എന്നും സൂരജിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. സൂരജിനെ കൂടാതെ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പാലം നിര്‍മ്മാണ കമ്പനിയായ ആര്‍ ഡി എസ് പ്രൊജക്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ് കോ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബി ഡി സി കെ അസി.ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി മുമ്പാകെ പരിഗണനയിലുള്ളത്. കേസ് 24 ന് വീണ്ടും പരിഗണിക്കും.
പാലാരിവട്ടം: മറ്റുള്ളവരെ ചാരി പ്രതികള്‍ രക്ഷപ്പെടാന്‍ നോക്കേണ്ടെന്ന് ഹൈക്കോടതി
Tags: palarivattom bridge