പാലക്കാട് പുളിയംപുള്ളിയിൽ വീടിന്റെ വരാന്തയിൽ നിന്ന് ചക്കയെടുത്ത് മടങ്ങുന്ന കാട്ടുകൊമ്പനെ കണ്ട ഞെട്ടലിലാണ് വീട്ടുകാർ.പുളിയംപുളളി റെജിയുടെ വീടിന്‍റെ പിന്നിൽ പുലര്‍ച്ചെ അഞ്ചോടെയാണ് ആനയെത്തിയത്. വീടിന്‍റെ പിറകുവശത്തെ വരാന്തയിൽ വെച്ച ചക്ക കൊമ്പൻ തുമ്പിക്കൈ ഉപയോഗിച്ച് മതിലിനപ്പുറെ നിന്ന് എടുക്കുകയായിരുന്നു. കുരച്ചു ശല്യം ചെയ്ത പട്ടികളോടുള്ള ദേഷ്യം കൊമ്പൻ പട്ടിക്കൂട് തകർത്ത് തീർക്കുകയും ചെയ്തു.പാലക്കാട് ജില്ലയിൽ കാട്ടാന ശല്യം രൂക്ഷമായപ്രദേശങ്ങളിൽ ഒന്നാണ് ഇത്.