പാലക്കാട് മംഗലംഡാമിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഓടംതോട് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്.രണ്ടു വയസ്സിനടുത്ത് പ്രായമുണ്ടാകുമെന്ന് വനം അധികൃതർ പറഞ്ഞു.ശരീരത്തിൽ പല ഭാഗങ്ങളിലായി മുറിവുണ്ട്.രാവിലെ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണ് പുലിയുടെ ജഡം കണ്ടത്.