X

അട്ടപ്പാടി മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാർ; 2 പേരെവെറുതെ വിട്ടു, ശിക്ഷാ വിധി നാളെ

അട്ടപ്പാടി മധു വധക്കേസിൽ രണ്ടാളൊഴികെ 14 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 2 പേരെവെറുതെ വിട്ടു. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. മണ്ണാര്‍ക്കാട്ടെ ജില്ലാ എസ്.സി, എസ്.ടി പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ്‌കുമാറാണ് വിധി പ്രഖ്യാപിച്ചത്.

മാര്‍ച്ച് മാസം30 ന് കേസ് വിധി പറയുന്നതിന് എടുത്തിരുന്നുവെങ്കിലും വിധി പകര്‍പ്പുകള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിന്റെ പ്രതിപട്ടികയില്‍ ആരോപിതരായി പതിനാറ് പേരാണ് ഉണ്ടായിരുന്നത്. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകവെ മരിച്ചത് .2022 ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി ജില്ല പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്.

കേസില്‍ വിചാരണ ആരംഭിക്കുമ്പോള്‍ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിചാരണ തുടങ്ങിയതിനു ശേഷം അഞ്ച് സാക്ഷികളെകൂടി ചേര്‍ത്തതോടെ 127 സാക്ഷികളായി മാറി. കേസില്‍ വിസ്തരിച്ച 100 സാക്ഷികളില്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. 24പേര്‍ കൂറു മാറി. രണ്ടു പേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ഒഴിവാക്കി. സാക്ഷി വിസ്താരം തുടങ്ങി പതിനൊന്ന് മാസം കൊണ്ട് 185 സിറ്റിങോടെയാണ് കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്. അഡ്വ.രാജേഷ്.എം.മേനോനാണ് സ്പഷ്യല്‍ പ്രോസിക്യൂട്ടര്‍.

webdesk15: