മുപ്പത് വയസ്സിന് മുകളില്‍ ഉള്ള വിവിധ എജ് ഗ്രൂപ്പില്‍ ഉള്ളവരുടെ വ്യത്യസ്ത ഇനങ്ങളില്‍ ആയി ആറു സ്വര്‍ണവും 3 വെള്ളിയും 3 വെങ്കല മെഡലുകളും നേടിയാണ് പാലക്കാട് ഡിസ്ട്രിക്ട് റൈഫിള്‍ അസോസിയേഷന്‍ കിരീടം നേടിയത്. ഷനൂജ് എസ് ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിളില്‍ സ്വര്‍ണവും എയര്‍ പിസ്റ്റളില്‍ വെങ്കലവും നേടി. കെ ബി മോഹന്‍ എയര്‍ പിസ്റ്റള്‍ ഇനങ്ങളില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടി. അനീഷ് സി എയര്‍ പിസ്റ്റള്‍ ഇനങ്ങളില്‍ രണ്ടു സ്വര്‍ണം നേടി.
പ്രമോദ് പി പത്തു മീറ്റര്‍ ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിളില്‍ സ്വര്‍ണവും എയര്‍ പിസ്റ്റളില്‍ വെള്ളിയും നേടി. ഹാഷിം തങ്ങള്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ വെങ്കലം നേടി. പിവി ഹംസ പീപ് സൈറ്റ് എയര്‍ റൈഫിള്‍ ഇനത്തില്‍ വെള്ളിയും പിസ്റ്റള്‍ ഇനത്തില്‍ വെങ്കലവും നേടി. മാത്യു പീപ് സൈറ്റ് എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണം നേടി. പാലക്കാട് ഡിസ്ട്രിക്ട് റൈഫിള്‍ അസോസിയേഷനില്‍ ചീഫ് ഇന്‍സ്ട്രക്റ്റര്‍ ശ്രീ ലെനു കണ്ണന്റെ കീഴില്‍ പരിശീലനം നേടിയവര്‍ ആണ് മത്സാര്‍ത്ഥികള്‍