പാലക്കാട് നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു. കൊടുവായൂർ വെമ്പല്ലൂർ സ്വദേശി ബിന്ദു (38) വാണ് മരിച്ചത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ് തൃശൂരിൽ ചികിത്സയിലായിരുന്നു.ബുധനാഴ്ച രാവിലെ ജോലിക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്.കുറുകെ ചാടിയ നായയെ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരന്റെ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന ബിന്ദു തെറിച്ചു വീഴുകയായിരുന്നു.കൊടുവായൂരിലെ തുണിക്കടയിലെ ജീവനക്കാരിയാണ്.