ഒരു ഭാഗത്ത് ബി.ജെ.പിക്കെതിരെ വലിയ വായില്‍ സംസാരിക്കുകയും മറുഭാഗത്ത് ബി.ജെ.പിയുമായി രാജമാണിക്യം സ്‌റ്റൈലില്‍ കച്ചവടം ചെയ്യുകയും ചെയ്യുന്ന കൂട്ടരാണ് സി.പി.എം എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
യു.ഡി.എഫ് ബി.ജെ.പിയുമായി നേര്‍ക്ക് നേര്‍ പോരാടുന്ന മണ്ഡലമാണ് പാലക്കാട്. ബി.ജെ.പിയുടെ ‘മുഖ്യമന്ത്രി’ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് ഷാഫി പറമ്പില്‍ അവിടെ വിജയിച്ചത്. പാലക്കാട് മണ്ഡലത്തിലെ പിരായിരി പഞ്ചായത്തില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു.
മുന്നണി തീരുമാന പ്രകാരം രണ്ടര വര്‍ഷം കോണ്‍ഗ്രസും രണ്ടര വര്‍ഷം ലീഗും പങ്കിട്ടാണ് ഭരിക്കേണ്ടത്. കോണ്‍ഗ്രസ് രാജി വെച്ച ഒഴിവില്‍ ലീഗ് ഇന്ന് പ്രസിഡന്റ് പദം ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍ ബി.ജെ.പിയും എല്‍.ഡി.എഫും സഖ്യമുണ്ടാക്കി ഇന്ന് ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുകയും എല്‍.ഡി.എഫ് പ്രസിഡന്റ് പദത്തില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു എന്ന്- പികെ ഫിറോസ് പറഞ്ഞു.
വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടക്കാനിരിക്കുന്ന രാഷ്ട്രീയ നീക്കത്തിന്റെ സൂചനയാണ് പാലക്കാട് കണ്ടത്. ഭയം വേണ്ട ജാഗ്രത മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കക്ഷി നില
യു.ഡി.എഫ് 10
എല്‍.ഡി.എഫ്8
ബി.ജെ.പി 3
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം
എല്‍.ഡി.എഫ് 11
യു.ഡി.എഫ് 10