X

പാലക്കാട് സാമുദായിക കാർഡ് ഇറക്കി ഇടതുമുന്നണി

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായി നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനു മോളെ നിശ്ചയിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഏകദേശം ധാരണയിലെത്തി. പൊന്നാനി സ്വദേശിയായ സി.പി.എം നേതാവ് ഇമ്പിച്ചിബാവയുടെ മകൻറെ ഭാര്യയാണ് ബിനു മോൾ .ഇവരെ സ്ഥാനാർത്ഥിയാക്കിയാൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള വോട്ടുകൾ തങ്ങൾക്ക് നേടാനാകും എന്ന പ്രതീക്ഷയിലാണ് സിപിഎം. എന്നാൽ ശിവദാസമേനോനും കെ.കെ ദിവാകരനും വിജയിച്ച പാലക്കാട് മണ്ഡലത്തിൽ ബിനു മോളെ നിർത്തുക വഴി സാമുദായിക വോട്ടുകൾ തങ്ങൾക്ക് ഇത്തവണ അനുകൂലമാക്കാമെന്ന ധാരണയിലാണ് സിപിഎം. മുമ്പ് ടി കെ നൗഷാദിനെ സിപിഎം ഇവിടെ നിന്ന് വിജയിപ്പിച്ചിരുന്നു. പിന്നീട് നൗഷാദിന് പാലക്കാട് നഗരസഭയിലെ വാർഡിൽനിന്ന് പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല .ബിനുമോളെ കൂടാതെ മറ്റു രണ്ട് സ്ഥാനാർഥികളും മുസ്ലിം സമുദായത്തിൽ നിന്നാണ് സിപിഎം പരിഗണിക്കുന്നത് .ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയായിരുന്ന വി വസീഫ് ,നിലവിലെ സിപിഎം ജില്ലാ പഞ്ചായത്തംഗം പിരായിരി സ്വദേശി അഡ്വക്കേറ്റ് സഫ്ദർ എന്നിവരെ കൂടി സിപിഎം പരിഗണിക്കുന്നുണ്ട് .

അതേസമയം ഈ പരിഗണനകൾ ഒന്നും ഇല്ലാതെയാണ് യുഡിഎഫ് തങ്ങളുടെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ തീരുമാനിച്ചിട്ടുള്ളത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനാണ് ചർച്ചകളിൽ മുൻതൂക്കം .എന്നാൽ മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡണ്ടുമായ വി.ടി ബൽറാം ,കെപിസിസി ഡിജിറ്റൽ മീഡിയ തലവൻ ഡോ.പി സരിൻ എന്നിവരുടെ പേരുകളും യുഡിഎഫ് സജീവമായി പരിഗണിക്കുന്നുണ്ട്. യാതൊരുവിധത്തിലുള്ള സമുദായിക- മത പരിഗണനകളും പരിഗണിക്കാതെയാണ് യുഡിഎഫ് തികച്ചും മതേതരമായ രീതിയിൽ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുന്നത് .ഡിസിസി പ്രസിഡണ്ട് കെ. തങ്കപ്പൻ ,മുൻ മന്ത്രിയും തൃശ്ശൂരിലെ ലോക്സഭ സ്ഥാനാർത്ഥിയുമായിരുന്ന കെ മുരളീധരൻ എന്നിവരുടെ പേരുകളും യുഡിഎഫിന്റെ അണിയറ ചർച്ചകളിൽ സജീവമാണ്.

ബിജെപി രണ്ടാം സ്ഥാനത്തുള്ള പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എങ്ങനെയും വിജയിക്കാനാണ് അവർ ഉന്നമിടുത് .സി കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ ,സന്ദീപ് വാര്യർ, കെ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് യഥാക്രമം ബിജെപി ചർച്ചകളിൽ ഉള്ളത്. എന്നാൽ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും സാധ്യത കുറവാണ്. പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്ന എതിർ ശബ്ദങ്ങളാണ് ഇവരുടെ സാധ്യതകളെ ഇല്ലാതാക്കുന്നത് .സിപിഎമ്മും ബിജെപിയും തമ്മിൽ നിലവിൽ സംസ്ഥാനത്തുള്ള രാഷ്ട്രീയ അന്തർധാര തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാനാണ് ശ്രമം. അങ്ങനെ വന്നാൽ ബിജെപിക്ക് നിയമസഭയിൽ ഒരിക്കൽ കൂടി അക്കൗണ്ട് തുറക്കാൻ കഴിയും .ഇതുവഴി മുഖ്യമന്ത്രിയും സംസ്ഥാനപോലീസിലെ ചിലരും ചേർന്ന് ആർഎസ്എസുമായി നടത്തിയിട്ടുള്ള രഹസ്യ ധാരണ സഫലമാകും. ഇതിൽ ഏതാണ് സംഭവിക്കാൻ പോകുന്നത് എന്നാണ് കേരളം ഇപ്പോൾ കാത്തിരിക്കുന്നത് .ഷാഫി പറമ്പിൽ മൂന്നുതവണ വിജയിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിനെ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എല്ലാ ഘടകകക്ഷികളും വടകരയിൽ ലോക്സഭാ സ്ഥാനാർത്ഥിയായി വിജയിച്ചതോടെയാണ് പാലക്കാട് സീറ്റ് ഒഴിവന്നത് ഷാഫി പറമ്പിൽ എം.പിയും ചർച്ചയിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. നിലവിൽ പാലക്കാട് മണ്ഡലത്തിലെ ഒരു പഞ്ചായത്തിൽ മാത്രമാണ് ഇടതുമുന്നണിക്ക് ഭരണമുള്ളത് – കണ്ണാടി .പാലക്കാട് നഗരസഭയിലും പിരായിരി, മാത്തൂർ പഞ്ചായത്തുകളിലും യഥാക്രമം ബിജെപിയും യുഡിഎഫും ആണ് ഭരണത്തിലുള്ളത്.

webdesk14: