പാലക്കാട് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. മേലാമുറി സ്വദേശി എസ് ശ്രീനിവാസനാണ് വെട്ടേറ്റത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രാദേശിക നേതാവുമാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മേലാമുറി പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. വെട്ടേറ്റയാളെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് ബൈക്കുകളിലായി അഞ്ച് പേരടങ്ങുന്ന സംഘമാണ് കടയില്‍ കയറി ആക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അതേസമയം കഴിഞ്ഞദിവസത്തെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസമാണ് പാലക്കാട് എസ് ഡി പി ഐ പ്രവര്ത്തകന് സുബൈര്‍ എന്നയാള്‍ കൊല്ലപ്പെട്ടത്. ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങവെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.