പാലക്കാട് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു. മേലാമുറി സ്വദേശി എസ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രാദേശിക നേതാവുമാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മേലാമുറി പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.
മൂന്ന് ബൈക്കുകളിലായി അഞ്ച് പേരടങ്ങുന്ന സംഘമാണ് കടയില്‍ കയറി ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അതേസമയം കഴിഞ്ഞദിവസത്തെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈര്‍ എന്നയാള്‍ കൊല്ലപ്പെട്ടത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങവെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.