ജില്ലയില്‍ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര സുരക്ഷാ വീഴ്ചയും. വെള്ളിയാഴ്ച എലപ്പുള്ളിയിലുണ്ടായ കൊലപാതകത്തെ നിസാരവത്കരിച്ചതാണ് പാലക്കാട് നഗരത്തില്‍ നടന്ന രണ്ടാമത്തെ കൊലപാതകത്തിലെത്തിച്ചത്. അക്രമങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് ഇന്റലിജന്‍സിനും അറിവുണ്ടായില്ല.
15ന് ഒരുമണിയോടെയാണ് പള്ളിയില്‍ നിന്നും പിതാവിനൊപ്പം മടങ്ങുകയായിരുന്ന എസ്.ഡി.പി.ഐ നേതാവ് സുബൈറിനെ വീടിന് സമീപം വെച്ച് രണ്ടുകാറുകളിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചുമാസം മുമ്പ് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് ഉപയോഗിച്ചിരുന്ന കാറുമാണ് സംഘം കൊലപാതകത്തിന് ഇറങ്ങിയത്. സഞ്ജിത്ത് വധത്തിനുള്ള പ്രതികാരമാണെന്ന് ബോധ്യപ്പെടുത്തുന്നതിനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് സൂചന. അക്രമികള്‍ എത്തിയ മറ്റൊരു കാര്‍ കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിരുന്നു. ഒരുവര്‍ഷം മുമ്പ് എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ നാലു പ്രതികള്‍ ആണ് സുബൈര്‍ വധത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ആര്‍.എസ്.എസ്.-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയില്‍ ഇങ്ങിനെയൊരു കൊലപാതകം നടന്നിട്ടും വേണ്ടത്ര സുരക്ഷയൊരുക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നാണ് ആരോപണം. സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം നടക്കുന്ന ജില്ലാ ആശുപത്രി പരിസരത്ത് രാത്രിതന്നെ മറ്റു ജില്ലകളിലില്‍ നിന്നുമായി നിരവധിപേരാണ് എത്തിയിരുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ബി.ജെ.പി ശക്തികേന്ദ്രമായ നഗരത്തില്‍ പൊലീസ് സുരക്ഷയൊരുക്കിയില്ല.
മൃതദേഹം പാറയിലേക്ക് വിലാപയാത്രക്കായി ഒരുങ്ങുന്നതിനിടെയാണ് ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ മേലാമുറിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വേട്ടേല്‍ക്കുന്നത്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെയാണ് മൂന്നു ബൈക്കുകൡലായെത്തിയ ആറംഗസംഘം വെട്ടുന്നത്. ഉടന്‍ ആശുപത്രിത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നോര്‍ത്ത് പൊലീസ് സ്റ്റേഷന്റെ നൂറുമീറ്റര്‍ അകലയാണ് ഈ അരുംകൊല നടന്നത്. അക്രമത്തില്‍ പിന്നില്‍ എസ്.പി.ഐ ആണെന്നാണ് ബി.ജെ.പി ആരോപണം. ശ്രീനിവാസനെ വെട്ടാനെത്തിയ സംഘത്തിന്റെ സി. സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറയുന്നു.