X

പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; നവവധു മരിച്ചു, ഭര്‍ത്താവിന്റെ നില ഗുരുതരം

പാലക്കാട് കുരുടിക്കാട് കണ്ടൈനര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധു മരിച്ചു.കണ്ണന്നൂര്‍ പുതുക്കാട് സ്വദേശിനി അനീഷ ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടില്‍ വിരുന്നു കഴിഞ്ഞ് തിരിച്ചു പോകുവേയാണ് അപകടം.

ഭര്‍ത്താവ് ഷക്കീറിന്റെ പരിക്ക് ഗുരുതരമാണ്. ഇതുവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഭാര്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. ജൂണ്‍ 4 ആയിരുന്നു വിവാഹം.

webdesk11: