പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ നേരത്തെ തന്നെ ഉഷ്ണതരംഗ മുന്നറിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കിയിരുന്നു. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 29 വരെ ജില്ലയില്‍ ഈ താപനില ഉയരുമെന്നും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സൂര്യാഘാതവും സൂര്യാതാപവും ഏല്‍ക്കാനുളള സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലെക്ക് വരെ നയിച്ചേക്കാം. കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് മുന്നിലുള്ളത്.