X

പാലക്കാട് ധോണിയില്‍ പുലിയിറങ്ങി

പാലക്കാട്: ധോണിയില്‍ പുലിയിറങ്ങി. പിന്നാലെ തോമസ് പുലിക്കോട്ടില്‍ എന്നയാളുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ കടിച്ചുകൊന്നു. കയറിന് ബലമുണ്ടായിരുന്നതിനെ തുടര്‍ന്ന് പുലിക്ക് പശുവിനെ വലിച്ചുകൊണ്ടു പോകാന്‍ കഴിഞ്ഞില്ല.
സംഭവത്തിന് പിന്നാലെ വനംവകുപ്പില്‍ വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുറ്റിക്കാടുകളില്‍ പരിശോധന ആരംഭിച്ചെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചില്ല.

Test User: