എന്‍.എ.എം ജാഫര്‍
ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ മതേതര സര്‍ക്കാര്‍ വരണമെന്ന ഇന്ത്യന്‍ വികാരത്തിന് ശക്തിപകര്‍ന്ന് പാലക്കാടന്‍ ജനതയും യു.ഡി.എഫിനൊപ്പം. പ്രചാരണത്തില്‍ പാലക്കാട് ഇടതുമുന്നണിയാണ് മുന്നിട്ടുനില്‍ക്കുന്നതെങ്കിലും ദേശീയ തലത്തില്‍ സി.പി.എമ്മിന് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇവിടെ യു.ഡി.എഫിനെ തുണക്കുന്നത്. കൂടാതെ സി.പി.എമ്മിന്റെ രാഷ്ട്രീയ ധാര്‍ഷ്ട്യവും നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഹങ്കാരവും ഇത്തവണ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാവും.
നവോത്ഥാനമെന്ന പേരില്‍ ശബരിമലയില്‍ കാണിച്ച ഇടതുബുദ്ധിജീവികളുടെ പേക്കൂത്തുകളും വനിതാമതിലിലെ കാപട്യവും സി.പി.എമ്മിന് അഗ്നിപരീക്ഷയാണ്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി പീഡനക്കേസിന്റെ നിഴലില്‍ നില്‍ക്കുകയും ചെര്‍പ്പുളശ്ശേരിയില്‍ പാര്‍ട്ടി ഓഫീസില്‍ നടന്ന പീഡനത്തില്‍ പിറന്ന ചോരക്കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവവും സി.പി.എം പടുത്തുയര്‍ത്തിയ നവോത്ഥാനത്തിന്റെ തനിനിറം പൂറത്താക്കിയിരിക്കുകയാണ്. പൊയ്‌കോലങ്ങള്‍ കൊണ്ട് കെട്ടിപ്പൊക്കിയ സാംസ്‌കാരിക നവോത്ഥാനമെന്ന വാചകകസര്‍ത്തുകള്‍ വോട്ടാവില്ലെന്ന തിരിച്ചറിവ് സി.പി.എമ്മിന് ഹാലിളക്കമുണ്ടാക്കിയിരിക്കുകയാണ്. ഇതിന്് തെളിവാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയ തെരുവ് പ്രസംഗം. സാംസ്‌കാരിക രംഗത്ത് ഉയര്‍ന്നുനില്‍ക്കുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന പാലക്കാട്ടെ ഇടതുസ്ഥാനാര്‍ത്ഥി എം.ബി രാജേഷിനും ഇത് ബാധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അനുഭവ സമ്പത്തുള്ള വി.കെ ശ്രീകണ്ഠന്‍ സ്ഥാനാര്‍ത്ഥിയായതോടെ യു.ഡി.എഫ്്് പ്രവര്‍ത്തകരില്‍ ആര്‍ജ്ജിച്ച ആവേശം പതിന്‍മടങ്ങായിരിക്കുകയാണ്. ജില്ലാ കോണ്‍ഗ്രസിനെ ശക്തമായി മുന്നോട്ടു നയിക്കുന്നതിനൊപ്പം പൊതുജനങ്ങളിലും പാര്‍ട്ടിയെക്കുറിച്ച് അഭിമാനമുളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നേതാവാണ് വി.കെ. ശ്രീകണ്ഠന്‍. കഴിഞ്ഞ മാസം അദ്ദേഹം നടത്തിയ ‘ജയ് ഹോ’ ജില്ലാ പദയാത്ര ദേശീയ നേതൃത്വത്തിന്റെയുള്‍പ്പെടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പദയാത്രയിലൂടെ അണികളെ തെരഞ്ഞെടുപ്പിന് സജ്ജരാക്കാന്‍ ഡി. സി. സി പ്രസിഡന്റിന് സാധിച്ചിട്ടുണ്ട്. 1993ല്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. 2012 മുതല്‍ കെ.പി.സി.സി സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠന്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീര്‍ഘമായ സംഘടനാ പ്രവര്‍ത്തന പരിചയത്തിന്റെ പിന്‍ബലത്തിലാണ്. സംഘടനാ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ ഷൊര്‍ണൂരിലെയും ജനകീയ പ്രശ്‌നങ്ങളില്‍ സജീവ സാന്നിധ്യമാണ് വി.കെ. ശ്രീകണ്ഠന്‍. 2000 മുതല്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിയിറ്റിയിലെ കോണ്‍ഗ്രസ് അംഗം. 2005, 2010, 2015 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. നിലവില്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ല്‍ ഒറ്റപ്പാലത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചു. ചേലക്കര മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള മുന്‍ വനിതാ കമ്മിഷന്‍ അംഗം കൂടിയായ പ്രഫ. കെ.എ. തുളസിയാണ് ഭാര്യ.
കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് ശ്രീകണ്ഠന്‍ പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി മുസ്്‌ലിംലീഗ് ശക്തമായി രംഗത്തുണ്ട്.
2009ലും 2014ലും തുടര്‍ച്ചയായി ജയിച്ചുവെന്നതിന്റെ പിന്‍ബലത്തിലാണ് സി.പി .എം ഇത്തവണയും എം.ബി രാജേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. 2009ല്‍ യു.ഡി. എഫിലെ സതീശന്‍ പാച്ചേനിയോട് ചെറിയ ഭൂരിപക്ഷത്തിലാണ് രാജേഷ് വിജയിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസനം ഉയര്‍ത്തിക്കാട്ടിയാണ് ഇടതുസ്ഥാനാര്‍ത്ഥി രംഗത്തുള്ളത്. എന്നാല്‍ എം.പി ഫണ്ടിലെ പദ്ധതികള്‍ പെരുപ്പിച്ചുകാട്ടിയുള്ള സി.പി.എമ്മിന്റെ കള്ളത്തരങ്ങള്‍ വോട്ടര്‍മാര്‍ മനസ്സിലായിട്ടുണ്ട്. ഇക്കാലയളവില്‍ ഒരു കേന്ദ്രപദ്ധതി പോലും പാലക്കാട്ടുകാര്‍ക്ക് സ്വപ്‌നം കാണാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഉണ്ടായിരുന്ന കേന്ദ്ര സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടി. നവോത്ഥാനം പറഞ്ഞ് വോട്ടുവാങ്ങാനും കഴിയാത്ത പരുവത്തിലാണ് സി.പി.എം.
കേരളത്തില്‍ ബി.ജെ.പിയുടെ കോട്ടയായി വിശേഷിപ്പിക്കാറുള്ള പാലക്കാട് ഇത്തവണ ബി.ജെ.പിയുടെ ഗ്രാഫ് താഴോട്ടാണ്. സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. മാലിന്യപ്രശ്‌നത്താല്‍ പാലക്കാട് നഗരസഭ നാറുകയാണ്. നഗരത്തില്‍ മാലിന്യം കൂമ്പാരമായി കെട്ടിക്കിടക്കുകയാണ്. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതില്‍ ബി.ജെ.പി ഭരണസമിതി അമ്പേ പരാജയപ്പെട്ട സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. നാളിതുവരെ പ്രശ്‌നം പരിഹരിക്കാതെ കിടക്കുമ്പോഴാണ് ഈ നഗരസഭയുടെ തന്നെ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. നഗരസഭ പോലും ഭരിക്കാനറിയാത്തവര്‍ പാര്‍ലിമെന്റില്‍ എന്ത് ചെയ്യാനാണെന്നാണ് വോട്ടര്‍മാരുടെ ചോദ്യം.
കൂടാതെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭാസുരേന്ദ്രന് മത്സരിക്കാനായി മാറ്റിവെച്ച മണ്ഡലമായിരുന്നു പാലക്കാട്. ശക്തമായ ഗ്രൂപ്പിസത്തിലൂടെയാണ് സി.കൃഷ്ണകുമാര്‍ സീറ്റ് തരപ്പെടുത്തിയത്.
എ.കെ.ജിയെയും ഇ.കെ നായനാരെയും പാര്‍ലിമെന്റിലേക്കയച്ച പാലക്കാട് കേരളത്തിലെ മുഖ്യരാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ്. കര്‍ഷക തൊഴിലാളികളും കര്‍ഷകരും ഭൂരിപക്ഷമുള്ള ജില്ലയില്‍ സ്വാഭാവികമായും അക്കാലത്ത് ഇടതുപക്ഷത്തോട് ചായ്‌വുണ്ടായെ് കരുതി പാലക്കാടന്‍ ജനത ഈ മണ്ഡലത്തെ ഇടതുപക്ഷത്തിന് തീറെഴുതി കൊടുത്തിട്ടില്ല. 1957ലും 1962ലും നട ലോക്‌സഭാതെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പി.കുഞ്ഞനായിരുന്നു വിജയി. പിീട് 1967ല്‍ ഇ.കെ നായനാരെയും 1971ല്‍ എ.കെ.ജിയെയും പാലക്കാട്ടുകാര്‍ ലോക്‌സഭയിലേക്കയച്ചു. തുടര്‍ന്ന്്് അടിയന്തിരാവസ്ഥക്ക്് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വ്യത്യസ്ഥമായ വിധിയെഴുത്താണ് ഇവിടെയുണ്ടായത്. ബി.ജെ.പിയുടെ പൂര്‍വ്വരൂപമായ ജനസംഘവും സി.പി.എമ്മും അന്ന്് ഒരേതൂവല്‍ പക്ഷികളായിരുു. ഇന്ന് ബി.ജെ.പിക്കെതിരെ ഘോരഘോരം പ്രസംഗിക്കു സി.പി.എം ഈ തെരഞ്ഞെടുപ്പില്‍ അവരുമായി കൂട്ടുകൂടിയാണ് മത്സരിച്ചത്. എല്‍.കെ അദ്വാനിവരെയുള്ള നേതാക്കള്‍ ശിവദാസമേനോന് വേണ്ടി പ്രചാരണം നടത്തിയെങ്കിലും ശക്തമായ പോരാട്ടത്തിലൂടെ ടി.ശിവദാസമേനോനെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിലെ അഡ്വ.എ.സുന്നാസാഹിബ് ആയിരുന്നു. ശേഷം 1980ലും 84ലുമുണ്ടായ രണ്ട് തെരഞ്ഞെടുപ്പുകളിലും പാലക്കാട്ടെ പ്രമുഖ കര്‍ഷകുടുംബാംഗമായ കോണ്‍ഗ്രസിലെ വി.എസ് വിജയരാഘവന്‍ വെിക്കൊടി നാട്ടി. ഈ കാലയളവിലാണ് പാലക്കാട് ജില്ലയില്‍ കേന്ദ്രപദ്ധതികളും സ്ഥാപനങ്ങളും ആദ്യമായി വരുന്നത്. ജില്ലയില്‍ ടെലികോം വിപ്ലവത്തിന് തുടക്കം കുറിച്ചതും കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ പാലക്കാടെത്തിയതും ഇക്കാലത്തായിരുന്നു. ടെലികോം വിപ്ലവം അടക്കമുള്ള പദ്ധതികളിലൂടെ വി.എസ് വിജയരാഘവന്‍ തന്റെ സാന്നിധ്യം വിജയകരമാക്കി. 1989ല്‍ പാലക്കാട് മണ്ഡലം എ.വിജയരാഘവനിലൂടെ സി.പി.എം തിരിച്ചുപിടിച്ചു. ഇറക്കുമതി ചെയ്ത എ.വിജയരാഘവന് പാലക്കാടിന്റെ വികാരം മനസ്സിലാക്കാനായില്ല. 1991ലെ തെരഞ്ഞെടുപ്പില്‍ വി.എസ് വിജയരാഘവന്‍ തന്റെ മൂന്നാമത്തെ വിജയം ഉറപ്പിച്ചെങ്കിലും പിന്നീടുണ്ടായ ആറ് തെരഞെടുപ്പുകളില്‍ കോഗ്രസിന് വിജയം ആവര്‍ത്തിക്കാനായില്ല. നാല് തവണ ഡി.വൈ.എഫ്.ഐ നേതാവ് എന്‍.എന്‍ കൃഷ്ണദാസും പിന്നീട് 2009ലും 2014ലും എം.ബി രാജേഷും വിജയിച്ചു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിന്റെ തുടര്‍ച്ചയായ ഇടതുസാന്നിധ്യം പാലക്കാടന്‍ ജനതക്ക് മടുത്തുതുടങ്ങിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ശക്തമായ മുന്നേറ്റം ഇടതുകുത്തകക്ക് അന്ത്യം കുറിക്കും.