പാലക്കാട് ഉപതെരഞ്ഞെടുപ്പ് പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര. ഇനിയും വോട്ട് രേഖപ്പെടുത്താനുള്ള വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യിപ്പിച്ചുവരികയാണ്. സാങ്കേതിക പ്രശ്നങ്ങള്‍ കാണം പല ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയിരുന്നു. ഇതുവരെ 70.22 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
ആറുമുതല്‍ തന്നെ പോളിങ് കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു. മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലെ 88-ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റ് മെഷീനിലുണ്ടായ തകരാര്‍ കാരണം വോട്ടെടുപ്പ് വൈകിയിരുന്നു.
പാലക്കാട്ടെ വെണ്ണക്കരയിലെ 48-ാം നമ്പര്‍ ബൂത്തില്‍ സംഘര്‍ഷമുണ്ടായി. ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ ബിജെപി,എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി.