X

പാലക്കാട്ട് ബിജെപി വോട്ട് കുത്തനെ കുറയും, വന്‍ ഭൂരിപക്ഷത്തില്‍ രാഹുലിന് വലിയ വിജയമുണ്ടാകും: എ.കെ.ആന്റണി

തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻറണി.  ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയുടെ വോട്ട് കുത്തനെ കുറയുമെന്നും ആന്റണി അഭിപ്രായപ്പെട്ടു.

സ്ഥാനാർഥി ആകാൻ ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ടാകും. ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൽ കോൺഗ്രസ് അനുഭാവികൾ ആ തീരുമാനത്തോട് ഉറച്ചുനിൽക്കും. ഹൈക്കമാൻഡ് തീരുമാനിച്ചാൽ ഒറ്റക്കെട്ടായി വോട്ടുപിടിക്കാൻ ഇറങ്ങും. ആരെങ്കിലും തുടക്കത്തിൽ പരിഭവം പറഞ്ഞാലും അതുമാറും.

വയനാട്ടിൽ പ്രിയങ്ക തരംഗമുണ്ടാകുമെന്നും ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

webdesk14: