പാലക്കാട്ടെ അഡ്വ. പി ബി മേനോൻ ഏറ്റവുമധികം കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തതിനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. ഇപ്പോൾ 98 വയസുള്ള പി ബി മോനോൻ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തത് 73 വർഷവും 60 ദിവസവുമായതോടെയാണ് റെക്കോർഡ് നേട്ടത്തിലെത്തിയത്.എന്നത്തെയും പോലെ കഴിഞ്ഞ ദിവസവും അദ്ദേഹം കോടതിയിൽ എത്തിയിരുന്നു. പാച്ചുവീട്ടിൽ ബാലസുബ്രഹ്മണ്യം എന്ന പി ബി മേനോൻ പല്ലശ്ശനയിലാണ് ജനിച്ചത്. പാലക്കാട്ടെ പഴയ മുനിസിപ്പൽ സ്കോളിലും വിക്ടോറിയ കോളേജിലുമായിരുന്നു പഠനം. നിയമപഠനം മദ്രാസ് ലോ കോളേജിൽനിന്ന് 1950ൽ പൂർത്തിയാക്കി.
അന്നത്തെ അഡ്വക്കേറ്റ് ജനറൽ കുട്ടിക്കൃഷ്ണ മേനോന്‍റെ കീഴിൽ അപ്രന്‍റീസായി രണ്ടുവർഷം മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. അതിനുശേഷമാണ് പാലക്കാട്ടേക്ക് എത്തുന്നത്. പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്‍റായിരുന്നു.