X

പാലക്കാട് അപകടം: മരിച്ച കുട്ടികളുടെ മൃതദേഹം നാളെ രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങും

പാലക്കാട് പനയംപാടത്ത് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാല് കുട്ടികളുടെ മൃതദേഹം നാളെ രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങും. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. രാവിലെ ഏഴ് മുതല്‍ 8.30വരെ കരിമ്പ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. 8.30ന് മൃതദേഹം കുട്ടികളുടെ വീട്ടിലേക്ക് കൊണ്ടുപോകും.

ഇന്ന് വൈകിട്ട് കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക്് മടങ്ങുമ്പോഴാണ് ലോറി ഇടിച്ചുകയറിയത്. അപകട സ്ഥലത്തുവെച്ചു തന്നെ മൂന്ന കുട്ടികള്‍ മരിക്കുകയും ഒരാള്‍ ആശിപത്രിയില്‍ ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പാലക്കാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

 

webdesk17: