പാലക്കാട്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു.പാലോട് റോഡ് കലമ്പറമ്പിൽ ബഷീർ എന്ന മാനയുടെ മകൻ കെ.പി.ഷാദിനാണ് (16) മരിച്ചത്.ടിഎസ്എൻഎം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം വർഷ കൊമേഴ്സ് വിദ്യാർഥിയാണ്.ഞായറാഴ്ച ഉച്ചയ്ക്കാണ് ഷാദിൻ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനായി കുളത്തിലിറങ്ങി അപകടത്തിൽപെട്ടത്.നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആദ്യം മണ്ണാർക്കാട്ടെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.