പാലക്കാട്: മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ യുവാക്കാള്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചതായി പരാതി. പാലക്കാട് തൃത്താലയ്ക്കടുത്തുള്ള കറുകപ്പുത്തൂരില്‍ ആണ് സംഭവം. ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി ചികിത്സ തേടിയപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്.
യുവാക്കള്‍ നഗ്‌നദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയായാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വര്‍ഷങ്ങളായി മയക്കുമരുന്ന് നല്‍കി യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് അമ്മയുടെ പരാതി. വിവാഹവാഗ്ദാനം ചെയ്ത് അടുപ്പം കാണിച്ച യുവാവാണ് മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയതെന്നും അമ്മ പറയുന്നു.
2019ലാണ് പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ അടുത്തത്. പിന്നീട് ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അടുത്തിടെയാണ് പീഡനത്തിനിരയായ വിവരവും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന കാര്യവും അമ്മ അറിഞ്ഞത്. വിവാഹവാഗ്ദാനം ചെയ്ത യുവാവിനെ കൂടാതെ ഇയാളുടെ നാല് സുഹൃത്തുക്കള്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും അമ്മ പറയുന്നു.