X

ദുരിതക്കടല്‍ താണ്ടി; ജംഷീല കുതിച്ചത് സ്വര്‍ണത്തിലേക്ക്

പാല: പ്രതിസന്ധികളെ വകഞ്ഞുമാറ്റി സ്വര്‍ണനേട്ടത്തിലേക്ക് കുതിച്ചപ്പോള്‍ ജംഷീല തീര്‍ത്തത് പ്രതീക്ഷകളുടെ ചക്രവാളം.സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററിലാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി തൃശൂര്‍ എരുമപ്പെട്ടി ജി.എച്ച്.എസ്.എസിലെ ജംഷീല സുവര്‍ണനേട്ടം കൊയ്തത്. ചെറുപ്പത്തില്‍ ബാപ്പ ഉപേക്ഷിച്ചുപോയതിനാല്‍ തന്റെ കഴിവുകളെല്ലാം പുറത്തെടുത്ത് ഒരു കായികതാരമായി വളര്‍ന്ന് ഒരു ജോലി സമ്പാദിക്കണം. ഉമ്മാക്കും അനിയനുമൊപ്പം ഒരു കൂരക്കുള്ളില്‍ സമാധാനത്തോടെ കഴിയണം. ഇതുമാത്രമാണ് ആഗ്രഹമെന്ന് ജംഷീല പറയുന്നു.
സ്വര്‍ണ നേട്ടങ്ങളുടെ ഫിനിഷിങ് പോയിന്റെലെത്തിക്കാന്‍ കൈതാങ്ങായി കൂടെ നിന്നവര്‍ ഒരുപാടുണ്ട് ഈ ഓട്ടക്കാരിക്ക്. ഏഴ് വര്‍ഷം മുമ്പ് പിതാവ് ഉപേക്ഷിച്ച് പോയതോടെയാണ് ജംഷീലയുടെ ദുരിതം ആരംഭിക്കുന്നത്. ഉമ്മ ലൈല ടൈലറിങ് ജോലി ചെയ്താണ് ജംഷീലയടക്കം മൂന്ന് മക്കളുള്‍പ്പെട്ട കുടുംബത്തിന്റെ ജീവിതച്ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത്. ജംഷീലയുടെ കഴിവുകളെ തിരിച്ചറിഞ്ഞ എരുമപ്പെട്ടി ജിഎച്ച്എസ്എസിലെ കായികാധ്യാപകന്‍ ഹനീഫയാണ് ഇവര്‍ക്ക് തുണയായത്.

chandrika: