X

പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ വിജയിച്ചു

കോട്ടയം: കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വിജയിച്ചു. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ പരാജയപ്പെടുത്തിയത്. 54137 വോട്ടുകളാണ് മാണി സി കാപ്പന്‍ നേടിയത്.ജോസ് ടോ പുലികുന്നേലിന് ലഭിച്ചത് 51194വോട്ടാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിക്ക് 18044വോട്ട് ലഭിച്ചു.

12 പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തില്‍ യുഡിഎഫിന്റെ എല്ലാ ശക്തികേന്ദ്രങ്ങളിലും ജോസ് ടോമിനായിരുന്നു തിരിച്ചടി. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, എലിക്കുളം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയപ്പോള്‍ പാലാ നഗരസഭയിലും മീനച്ചില്‍, മുത്തോലി പഞ്ചായത്തുകളിലും മാത്രമാണ് യുഡിഎഫിന് നേരിയ ലീഡ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മാണി സി കാപ്പനൊപ്പം നിന്ന തലനാട്, തലപ്പലം പഞ്ചായത്തുകള്‍ ഇത്തവണയും എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയായിരുന്നു.

chandrika: