കോട്ടയം; പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ഒന്നുമുതല്‍ എട്ടു വരെ മേശകളില്‍ 13 റൗണ്ടും ഒന്‍പതു മുതല്‍ 14 വരെ മേശകളില്‍ 12 റൗണ്ടുമാണ് വോട്ടെണ്ണല്‍ നടക്കുക. പോളിംഗ് ബൂത്തുകളുടെ പഞ്ചായത്തു തിരിച്ചുള്ള പട്ടിക ചുവടെ. രാമപുരം: 122, കടനാട്: 2337, മേലുകാവ്: 3845, മൂന്നിലവ്: 4654, തലനാട് : 5561, തലപ്പലം : 6271, ഭരണങ്ങാനം: 7283, കരൂര്‍: 84102, മുത്തോലി: 103116, പാലാ മുനിസിപ്പാലിറ്റി: 117134, മീനച്ചില്‍: 135148, കൊഴുവനാല്‍ : 149158, എലിക്കുളം: 159176. പോസ്റ്റല്‍ വോട്ടുകളും ഇടിപിബി സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇത് പൂര്‍ത്തിയായതിനുശേഷമായിരിക്കും എല്ലാ മേശകളിലും വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. ശേഷം അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ എണ്ണും. ഓരോ റൗണ്ടിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ വോട്ടു നില നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ trend.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.