കോട്ടയം: നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി. കോട്ടയം താലൂക്ക് മഹല്ല് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്.
ബിഷപ്പിന്റെ പ്രസ്താവന ബോധപൂര്‍വമാണെന്ന് കമ്മിറ്റി ആരോപിക്കുന്നു. ബിഷപ്പിന്റെ ഈ പരാമര്‍ശം മതസ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പരാതിയില്‍ പറയുന്നു. 153 എ വകുപ്പു പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.