X

ബിലാവൽ ഭൂട്ടോയുടെ സന്ദർശനത്തിന് പിന്നാലെ 600 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ പാക്കിസ്ഥാൻ

ഗോവയിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുത്തതിന് പിന്നാലെ ഇന്ത്യൻ മത്സ്യതൊഴിലാളികളെ വിട്ടയക്കാൻ പാക്കിസ്ഥാൻ തീരുമാനം. 600 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കാണ് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷ. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്ഥാൻ പിടികൂടിയ മത്സ്യതൊഴിലാളികളെയാണ് പാക്കിസ്ഥാൻ വിട്ടയക്കുക .മെയ് മാസം 12 ാം തിയതി 200 മത്സ്യത്തൊഴിലാളികളെയും മെയ് 14 ന് 400 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നുമാണ് റിപ്പോർട്ടുകൾ.നിലവിൽ 705 ഇന്ത്യൻ പൗരന്മാരാണ് പാകിസ്ഥാൻ ജയിലുകളിൽ കഴിയുന്നത്. അതിൽ 654 പേർ മത്സ്യത്തൊഴിലാളികളാണ്. പാകിസ്ഥാൻ മോചിപ്പിക്കാൻ തീരുമാനിച്ച മത്സ്യത്തൊഴിലാളികളെ വാഗാ അതിർത്തിയിൽ വെച്ചാകും ഇന്ത്യൻ അധികൃതർക്ക് കൈമാറുക.

webdesk15: