X

ഷാങ്ഹായ് ഗ്രൂപ്പ് മീറ്റിനായി പാകിസ്ഥാൻ മന്ത്രി ബിലാവൽ ഭൂട്ടോ ഇന്ത്യ സന്ദർശിക്കും

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അടുത്ത മാസം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ . 2014ൽ നവാസ് ഷെരീഫിന് ശേഷം ഒരു പാകിസ്ഥാൻ നേതാവ് നടത്തുന്ന ആദ്യ സന്ദർശനമായിരിക്കും ബിലാവൽ ഭൂട്ടോ സർദാരിയുടേത്. മെയ് 4-5 തീയതികളിൽ ഗോവയിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സർദാരി പങ്കെടുക്കും.റഷ്യ, ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു പ്രാദേശിക രാഷ്ട്രീയ, സുരക്ഷാ കൂട്ടായ്മയാണ് എസ്‌സിഒ.

webdesk15: