X

പാകിസ്താനിൽ തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രം സർക്കാർ ചെലവിൽ പുനർനിർമിക്കുന്നു

തകർക്കപ്പെട്ട ക്ഷേത്രത്തിന് സുരക്ഷാ സേന കാവൽ നിൽക്കുന്നു

പാകിസ്താനിലെ ഖൈബർ പക്തൂൻക്വ പ്രവിശ്യയിൽ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ തകർന്ന ഹിന്ദു ക്ഷേത്രം പ്രവിശ്യ ഭരണകൂടം പുനർനിർമിച്ചു നൽകും. പൂർണമായും സർക്കാർ ഫണ്ട് വിനിയോഗിച്ചായിരിക്കും ക്ഷേത്രം നിർമിക്കുക. ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവ് അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിൽനിന്ന് 100 കിലോമീറ്റർ അകലെ കരാക് നഗരത്തിൽ ശ്രീ പരമഹംസ് ജി മഹാരാജ് സമാധി ക്ഷേത്രമാണ് അക്രമികൾ തകർത്തത്. ക്ഷേത്രത്തിന്റെ തകർച്ചയിൽ ഖേദിക്കുന്നതായി പ്രവിശ്യ മന്ത്രി കംറാൻ ബാൻഗാഷ് പറഞ്ഞു. സംഭവത്തിൽ പങ്കുള്ള 45 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ക്ഷേത്രം തകർച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പാക് സുപ്രീംകോടതി അധികൃതർക്ക് അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്.

zamil: