X

കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ഖാന് തിരിച്ചടി; രാജ്യാന്തരകോടതിയില്‍ കേസ് നിലനില്‍ക്കില്ലെന്ന് റിപ്പോര്‍ട്ട്

കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തരനീതിന്യായ കോടതിയെ സമീപിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ നിയോഗിച്ച വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും ഇന്ത്യക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട്. ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ ആവശ്യപ്പെട്ടാലേ മധ്യസ്ഥതയുള്ളു എന്ന നിലപാടില്‍ മാറ്റമില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

Test User: