ഇസ്ലാമാബാദ്: പാക്കിസ്താന്‍ കസ്റ്റഡിയിലുള്ള പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്ദൂദ് ഖുറേഷി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്താന്‍ ഇമ്രാന്‍ഖാന്‍ തയ്യാറാണെന്നും പാക് മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അതേസമയം, അഭിനന്ദന്റെ കാര്യത്തില്‍ യാതൊരു ഉപാധിക്കും തയ്യാറല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അഭിനന്ദന്‍ വര്‍ധമാനെ ജനീവ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ വിട്ടയക്കണമെന്നും അദ്ദേഹത്തെ കസ്റ്റഡിയില്‍ വെക്കുന്നത് ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ഉടമ്പടികളുടെ ലംഘനമാണെന്നും കേന്ദ്രം വ്യക്തമാക്കി.