ഇന്ത്യന്‍ സൈന്യം വധിച്ച പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ കമാന്‍ഡോകളുടെ മൃതദേഹം എടുത്തുകൊണ്ടുപോകാന്‍ പാകിസ്താനോട് നിര്‍ദ്ദേശിച്ച് ഇന്ത്യ. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് പാകിസ്താന്‍ ഇനിയും പ്രതികരിച്ചിട്ടില്ല. സമാധാന സൂചകമായി ഒരു വെള്ളക്കൊടിയുമായെത്തി മൃതദേഹങ്ങള്‍ കൊണ്ടുപോകാനാണ് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയുടെ സമീപത്ത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാനെ ബൊഫോഴ്‌സ് വെടിക്കോപ്പുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യം തകര്‍ത്തെറിഞ്ഞിരുന്നു. ഇന്ത്യയുടെ ഈ പ്രതികരണം പാകിസ്താന്‍ ഒട്ടും പ്രതീക്ഷിക്കാത്തതിനാല്‍, ഗത്യന്തരമില്ലാതെ അവര്‍ പിന്‍വലിയുകയായിരുന്നു. ബൊഫോഴ്‌സ് പീരങ്കികള്‍ സാധാരണയായി ഇന്ത്യ പ്രതിരോധത്തിന് ഉപയോഗിക്കാറില്ല. മികച്ച പരിശീലനം ലഭിച്ച കമാന്‍ഡോകളെയാണ് പാകിസ്താന്‍ ഈ ഓപ്പറേഷന് ഉപയോഗിച്ചത്. എന്നിട്ടും ഇന്ത്യയുടെ മികച്ച പ്രതിരോധത്തിന് മുന്നില്‍ ‘ബാറ്റ്’ പതറുകയായിരുന്നു. 155 എം.എം നിറകളാണ് ബൊഫോഴ്‌സ് പീരങ്കിയില്‍ ഉപയോഗിക്കുന്നത്. അഞ്ച് തവണയാണ് ഇത്തരത്തില്‍ നിയന്ത്രണ രേഖയില്‍ അതിക്രമിച്ച് കയറാനും ആക്രമണം നടത്താനും ശ്രമിച്ചത്.